ന്യൂഡൽഹി: ചൈനയും പാകിസ്താനും ഇനി ഉറക്കമില്ലാത്ത രാവുകൾ. ഇന്ത്യയുടെ അതിർത്തി യിൽ ഇടതടവില്ലാതെ തീ തുപ്പാനൊരുങ്ങി എസ്-400 വിക്ഷേപണികൾ. ആദ്യഘട്ടത്തിൽ വിക്ഷേപണികൾ ലഡാക്കിൽ ചൈനയെ ലക്ഷ്യമാക്കിയാണ് അണിനിരത്തു ന്നത്. രണ്ട് സ്‌ക്വാഡ്രൻ മിസൈൽ സംവിധാനമാണ് ലഡാക്കിൽ അണിനിരത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളിലെ ചിക്കൻനെക്ക് മേഖലയായ അതിർത്തിയിലും എസ്-400 അണിനിരത്തുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അഞ്ച് വിക്ഷേപണി സ്ക്വാഡ്രനുകളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്.
ആഗോളതലത്തിൽ ഏറെ പേരുകേട്ട അത്യാധുനിക എസ്-400 മൾട്ടിപ്പിൾ മിസൈൽ ലോഞ്ചറാണ് റഷ്യ കൈമാറുന്നത്. ജനുവരി മുതൽ എസ്-400 നൽകുമെന്നാണ് തീരുമാനം. 35,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. അഞ്ച് യൂണിറ്റ് എസ്-400 മിസൈൽ വിക്ഷേപണിയാണ് നൽകുന്നത്. അമേരിക്ക പോലും ഒരു സമയത്ത് ആശങ്കയറിയിച്ച പ്രതിരോധ കരാറുമായി ഇന്ത്യ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു.
അതിർത്തിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യ ചൈന-പാക് അതിർത്തികളിലായി എസ്-400 മിസൈൽ വിക്ഷേപണികൾ നിരത്തുന്നത്. വിക്ഷേപണികൾ സ്വീകരിക്കാനും പരിശീലനത്തിനുമായി വ്യോമസേന ഉദ്യോഗസ്ഥരും കരസേനാ ഉദ്യോഗസ്ഥർക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം ഒരാഴ്ചയായി മോസ്‌കോവിലുണ്ട്.
Post a Comment