Dec 25, 2022

"400,000 വർഷം പഴക്കമുള്ള വൈറസിനെ" റഷ്യ പുനരുജ്ജീവിപ്പിക്കുന്നു"


റഷ്യയിൽ 400,000 വർഷം പഴക്കമുള്ള വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നു. സൈബീരിയൻ നഗരമായ നോവോസിബിർസ്കിലെ ബയോവെപ്പൺ ലാബാണ് ഇതിനായി പ്രവർത്തിക്കുന്നത് . ഈ വൈറസ് മൂലമാണ് മാമോത്തുകളുടെയും പുരാതന കാണ്ടാമൃഗങ്ങളു ടെയും നിലനിൽപ്പ് ഹിമയുഗത്തിൽ അവസാനിച്ചതെന്ന് ഈ ലാബിലെ ശാസ്ത്രജ്ഞർ പറയുന്നു.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചത്ത മാമോത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും മൃതദേഹങ്ങൾ റഷ്യയിലെ യാകുടിയ എന്ന സ്ഥലത്ത് കണ്ടെത്തിയിരുന്നു . ഈ സ്ഥലത്തെ താപനില മൈനസ് 55 ഡിഗ്രിയിൽ താഴെയാണ്. ഗവേഷണത്തിനിടെ , ശാസ്ത്രജ്ഞർ മാമോത്തിന്റെ ജൈവാവശിഷ്ടത്തിൽ നിന്നാണ് ഈ അപകടകരമായ വൈറസ് കണ്ടെത്തിയത്.
ഈ വൈറസുകൾ ഹിമയുഗത്തിൽ പകർച്ചവ്യാധികൾ ഉണ്ടാക്കിയതായി വിശ്വസിക്കപ്പെടുന്നു. നൂറുകണക്കിന് വലിയ മൃഗങ്ങളെ ഒരുമിച്ച് കൊല്ലാൻ കെൽപ്പുള്ളവയാണിവ. സൈബീരിയയിലെ നോവോസിബിർസ്കിൽ റഷ്യ സജ്ജമാക്കിയിരിക്കുന്ന ജൈവായുധ ലാബ് ‘വെക്ടർ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി’ എന്നാണ് അറിയപ്പെടുന്നത്.

ലാബിലെ ശാസ്ത്രജ്ഞർ ഈ വൈറസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹിമയുഗത്തിൽ മാമോത്തുകളുടെയും പ്രാചീന കാണ്ടാമൃഗങ്ങളുടെയും മരണത്തിന് കാരണമായത് ഈ വൈറസാണെന്ന് ഗവേഷണ ശാസ്ത്രജ്ഞർ പറയുന്നു.

അത്തരമൊരു സാഹചര്യത്തിൽ, അപകടകരമായ ഈ പകർച്ചവ്യാധിയെക്കുറിച്ച് പഠിക്കാൻ മാത്രമാണ് ഇതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായം സ്വീകരിച്ചാണ് ഓരോ രാജ്യവും ഇത്തരത്തിലുള്ള ഗവേഷണം നടത്തുന്നത്.

വൈറസ് എങ്ങനെയെങ്കിലും ലാബിൽ നിന്ന് പുറത്തുകടന്നാൽ ലോകത്ത് മറ്റൊരു മഹാമാരി ഉണ്ടായേക്കാമെന്നും ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ബയോസെക്യൂരിറ്റി വിദഗ്ധൻ ഫിലിപ്പ ലാറ്റ്‌ജോസ് മുന്നറിയിപ്പ് നൽകി. ഇത് അത്യന്തം അപകടകരമാണെന്നും തീയുമായി കളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരത്തിന് സഹിക്കാൻ പറ്റാത്തത്ര ശക്തമാണ് ഈ വൈറസ്. അതുകൊണ്ട് തന്നെ റഷ്യ നടത്തുന്ന ഈ ഗവേഷണം അത്യന്തം അപകടകരമാണെന്ന് ഫ്രാൻസിലെ എയ്‌ക്‌സ്-മാർസെയ്‌ലെ യൂണിവേഴ്‌സിറ്റിയിലെ നാഷണൽ സെന്റർ ഓഫ് സയന്റിഫിക് റിസർച്ചിലെ പ്രൊഫസർ ജീൻ മൈക്കൽ ക്ലേവറി പറഞ്ഞു.
ഈ വൈറസിലൂടെയാണ് അണുബാധ പടരുന്നതെങ്കിൽ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് അതിനെ ചെറുക്കാൻ തക്ക ശക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം, 4 ലക്ഷം വർഷം പഴക്കമുള്ള വൈറസിനെ നമ്മുടെ ശരീരം ഇതുവരെ നേരിട്ടിട്ടില്ല. ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ മാരകമായ പകർച്ചവ്യാധി പടർത്തും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only