കൊടിയത്തൂർ: മുസ്‌ലിം ലീഗ് സൗത്ത് കൊടിയത്തൂർ ശാഖ സമ്മേളനത്തിന് വിവിധ പരിപാടികളോടെ സൗത്ത് കൊടിയത്തൂരിൽ ഉജ്ജ്വല സമാപനം.സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന
കുടുംബ സംഗമം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ഷറീന ഹസീബ് ഉൽഘാടനം ചെയ്തു.ലുഖ്മാൻ അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ വി അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു.സൗത്ത് കൊടിയത്തൂർ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ ആലികുട്ടി പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുറഹിമാൻ, വൈസ് പ്രസിഡൻ്റും നിരീക്ഷകനുമായ വൈത്തല അബൂബക്കർ സാഹിബ്,ലീഗ് പഞ്ചായത്ത് സെക്രട്ടറി പി സി നാസർ മാസ്റ്റർ,വാർഡ് സെക്രട്ടറി നസ്റുള്ള എൻ,വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ,പി പി ഉണ്ണിക്കമ്മു,പൈതൽ തറമ്മൽ,ടി ടി അബ്ദുറഹിമാൻ,കണിയാത്ത് അബ്ദുറഹിമാൻ,തറമ്മൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Post a Comment