Dec 2, 2022

ഞാൻ മരിച്ചിട്ടില്ല; വ്യാജവാർത്ത നിഷേധിച്ച് നടൻ,


അന്തരിച്ചു വെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് മധുമോഹന്റെ പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.
പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളത്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only