Dec 25, 2022

നടി തുനിഷ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി


മുംബൈ:നടി തുനിഷ ശര്‍മയെ മുംബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടി വി സീരിയല്‍ സെറ്റിലാണ് 20കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീരിയല്‍ സെറ്റിലെ മേക്കപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബാലതാരമായി അഭിയനരംഗത്തേക്ക് എത്തിയ തുനിഷ, ഭാരത് കാ വീര്‍ പുത്ര മഹാറാണ പ്രതാപ് തുടങ്ങിയ ടിവി ഷോകളാണ് ആദ്യകാലത്ത് ചെയ്ചതത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബര്‍ പൂഞ്ച്വാല, ഷേര്‍-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാല ലവ്, ഇഷ്‌ക് സുബ്ഹാന്‍ അല്ലാ തുടങ്ങിയ ഷോകളിലും തുനിഷ വേഷമിട്ടിട്ടുണ്ട്.
പരമ്പരകള്‍ക്ക് പുറമേ, ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അഭിനയിച്ചിട്ടുണ്ട് തുനിഷ. ഫിതൂര്‍, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റ് സിനിമകള്‍.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only