Dec 2, 2022

പെൺകുട്ടിയുടെ പിതാവ് തല്ലി; 9 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന് പ്രതികാരം; 15 കാരൻ അറസ്റ്റിൽ,,


മഹാരാഷ്ട്രയിലെ കല്യാണിൽ 15 വയസ്സുള്ള ആൺകുട്ടി ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു. പെൺകുട്ടിയുടെ അച്ഛനോട് തോന്നിയ പകയാണ് ക്രൂരതയ്ക്ക് കാരണം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു..

വ്യാഴാഴ്ച പുലർച്ചെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള വെസ്റ്റ് മേഖലയിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റി വളപ്പിൽ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയുടെ പിതാവുമായി രണ്ട് ദിവസം മുമ്പ് വഴക്കിട്ടിരുന്നതായും തന്നെ മർദ്ദിച്ചതായും അറിയിച്ചത്. ഇതിന് പ്രതികാരം ചെയ്യാൻ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തുവെന്ന് പതിനഞ്ചുകാരൻ മൊഴി നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only