മുക്കം: കുടുംബശ്രീ ജില്ലാ മിഷന്റെയും മുക്കം സി ഡി എസിൻറെയും നേതൃത്വത്തിൽ മുക്കം ഗ്രൗണ്ടിൽ നടക്കുന്ന മക്കാനി മേളയിൽ തിരക്കേറുന്നു. നാടൻ ഈന്ത് കൊണ്ടുണ്ടാക്കിയ വിഭവങ്ങൾക്കാണ് ആവശ്യക്കാരേറെ. ദംബിരിയാണി, കണ്ണൂർ പലഹാരങ്ങൾ എന്നിവക്കും ആവശ്യക്കാരേറെയാണ്. പായസ മേളയിൽ ചക്കപായസം ഉൾപ്പെടെ വിവിധ തരം പായസങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സമ്പുഷ്ഠമായ നെല്ലിക്കാ ജ്യൂസും ഭക്ഷണ സ്റ്റാളിൽ ലഭിക്കും. വിവധ തരം അച്ചാറുകൾ, ഔഷധ ധാന്യങ്ങൾ, നാടൻ മസാലപ്പൊടികൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ വിപണന മേളയിൽ ലഭ്യമാണ്.
പ്രശസ്ത ഗായകർ അണിനിരന്ന ഗാനമേള അരങ്ങേറി. ഇന്ന് ബാലസഭ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കാലാപരിപാടികൾ അരങ്ങേറും. മേള 31 ന് സമാപിക്കും.
Post a Comment