താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ട് ഏഴുമണി പിന്നിട്ടിട്ടും തുടരുന്നു.
ക്രിസ്തുമസ്സും, അവധി ദിനങ്ങളും കാരണം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടേയും, തിരിച്ചിറങ്ങുന്നവരുടേയും വാഹനങ്ങൾക്ക് പുറമെ മറ്റു വാഹന യാത്രക്കാരുടെയും എണ്ണം വൻതോതിൽ വർദ്ധിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണമാവുന്നത്.
ട്രാഫിക് നിയന്ത്രണത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം സഹായത്തിനായി പ്രദേശത്തെ ഒരു പറ്റം യുവാക്കൾ രംഗത്ത് ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്
Post a Comment