Dec 28, 2022

പേരില്ലാത്ത യുവാവ്; മേക്കോവറിൽ ടൊവിനോ തോമസ്, ചിത്രങ്ങള്‍ വൈറല്‍.


മേക്കോവറിൽ ആരാധകരെ അമ്പരപ്പിച്ച് നടന്‍ ടൊവിനോ തോമസ്. ഡോ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.തിരിച്ചറിയാന്‍ പോലുമാകാത്ത ലുക്കിലാണ് ടൊവിനോ എത്തുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് താരം ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഏറെ സ്പെഷ്യലായ പ്രൊജക്റ്റില്‍ നിന്നുള്ള ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഇതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു.- ടൊവിനോ കുറിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only