കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നവീകരിച്ച ശ്രീകോവിലിലേക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ . മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഡോ: രൂപേഷ് നമ്പൂതിരി താമരക്കുളം, വിഷ്ണുനമ്പൂതിരി കൊല്ലോത്ത്, മേൽശാന്തി സുധീഷ് ശാന്തി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗണപതി വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുകയും, കോട്ടയം രാജാവ് ശ്രീകേരളവർമ്മ വലിയ രാജ ഭണ്ഡാര സമർപ്പണം നടത്തുകയും ചെയ്തു. ക്ഷേത്ര നവീകരണ പ്രവർത്തികളുടെ ഭാഗമായി നടത്തപ്പെട്ട ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കര ത്തൊടി അധ്യക്ഷനായിരുന്നു. കോട്ടയം രാജാവ് ശ്രീകേരളവർമ്മ വലിയ രാജ പരിപാടികൾക്ക് ആരംഭം കുറിച്ചു. ക്ഷേത്രഭാരവാഹികളായ സുന്ദരൻ എ പ്രണവം, രമണി ബാലൻ, മണി പേങ്ങോടത്തിൽ,അജയൻ വല്യാട്ട് കണ്ടത്തിൽ, വിജയൻ പൊറ്റമ്മൽ, പ്രകാശൻ ഇളപ്പുങ്കൽ, മനോജ് ചായംപുറത്ത്, എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് മാതൃ സമിതി ഭാരവാഹികളായ സൗമിനി കലങ്ങാടൻ,ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത് , ക്ഷേത്രസമിതി ഭാരവാഹികളായ ശ്രീനിവാസൻ വട്ടക്കാവിൽ, ജയദേവൻ നെടുമ്പോക്കിൽ, വേലായുധൻ കോട്ടയിൽ, വിജയൻ അയ്യനാട്ട്ശേരി, ദീപേഷ് തെക്കേമണ്ണിൽ, സുന്ദരൻ പള്ളത്ത്, സുനിത പനക്കച്ചാൽ എന്നിവർ നേതൃത്വം നൽകി.
സുന്ദരൻ എ പ്രണവം
സെക്രട്ടറി
Post a Comment