അടിവാരം: ചുരത്തിൽ വീണ്ടും അപകടം. ചുരം അഞ്ചാം വളവിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞു. കർണാടകയിൽ നിന്ന് വത്തക്കയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് ആണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.
രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശിയായ ഡ്രൈവറെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും എത്തി വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. ഓയിൽ റോഡിൽ പരന്നതിനാൽ ഫയർഫോഴ്സ് എത്തി ശുചീകരിച്ചു.
Post a Comment