Dec 21, 2022

ഡൽഹിയിൽ കനത്ത പുകമഞ്ഞ്;"


ന്യുഡല്‍ഹി:ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസമായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നഗരത്തിൻറെ വിവിധ മേഖലകളിലെ ജനജീവിതത്തെ സ്തംഭിപ്പിക്കും വിധമാണ് മൂടൽമഞ്ഞിൻറെ കാഠിന്യം. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ.

അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.
മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ മാലിന്യങ്ങളും പുകയും ചേരുന്നതാണ് കാലാവസ്ഥ. മഞ്ഞിൻറെ മാർദ്ദവം ഒട്ടുമില്ലാത്ത അത്യന്തം കാഠിന്യമേറിയ സാഹചര്യമാണ് പുകമഞ്ഞിൻറെത്.

പുകമഞ്ഞ് വ്യാപകമായതോടെ നഗരത്തിലെ അപകടങ്ങളുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. വ്യത്യസ്ത അപകടങ്ങളിലായി നിരവധി ജീവനുകളെടുത്ത പ്രഭാതങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളടക്കം നേരിടുന്നത് കടുത്ത ബുദ്ധിമുട്ട്.

മുൻവർഷങ്ങളേക്കാൾ കാഠിന്യമേറിയതാണ് ഇത്തവണത്തെ പുകമഞ്ഞ്. അന്തരീക്ഷ മാലിന്യം കൂടുതലാണ് എന്നത് ഇതിന് കാരണമാകുന്നു. വിമാന സർവീസുകൾ അടക്കം എല്ലാ മേഖലയെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഡൽഹിയിലെ ജനങ്ങളെ സംബന്ധിച്ച് പുകമഞ്ഞ് കൂടുതൽ ശക്തമായാൽ അത് അവരുടെ നിത്യജീവിതത്തെ വല്ലാതെ ബാധിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only