ആക്രമിക്കാനടുത്ത് കാട്ടാന. അധികൃതരുടെ
നിർദേശം വകവെയ്ക്കാതെ
കാട്ടാനകൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്താനായി യാത്രക്കാർ ശ്രമിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത്. ഇന്നലെ
വൈകിട്ടായിരുന്നു
സംഭവം. നെല്ലിയാമ്പതി ചുരത്തിലൂടെ കാട്ടാന കൂട്ടം പോകുന്നത് കണ്ട് വാഹനങ്ങൾ നിർത്തിയിറങ്ങിയ യാത്രക്കാർ കാട്ടാന കൂട്ടത്തിന്റെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ആനക്കൂട്ടത്തിന്റെ തൊട്ടടുത്ത് നിന്നും ചിത്രങ്ങളെടുക്കാൻ ശ്രമിച്ചപ്പോൾ ഇഷ്ടപ്പെടാതിരുന്ന കുട്ടിയാനയാണ് യാത്രക്കാർക്ക് നേരെ
പാഞ്ഞടുത്തത്. ഇതിനോടകം തന്നെ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
നെല്ലിയാമ്പതി ചുരത്തിൽ പല സ്ഥലങ്ങളിലും കാട്ടാനയുടെ സാന്നിധ്യം പതിവാണ്. മുൻകരുതലിനായി അധികൃതർ നിർദേശം നൽകിയിരുന്നു. ക്രിസ്മസ്
അവധിയായതിനാൽ നിരവധി
സഞ്ചാരികളാണ് നെല്ലിയാമ്പതിയിലേക്ക് ഈ ദിവസങ്ങളിൽ
ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നിരന്തരം വാഹനങ്ങൾ പോകുന്ന വഴിയിലാണ്
കാട്ടാനക്കൂട്ടത്തെ കണ്ടത്. റോഡിലൂടെ പോകുന്ന അമ്മയാനയേയും കുട്ടിയാനയേയും കണ്ടപ്പോൾ അവരുടെ ഫോട്ടോയെടുക്കാനായി ആളുകൾ പുറകെ കൂടുകയായിരുന്നു. ഈ സമയം പ്രകോപിതനായ കുട്ടിയാന ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ പാഞ്ഞടുത്തു. പെട്ടെന്ന് തന്നെ കുട്ടിയാന പിന്തിരിഞ്ഞതിനാൽ അനിഷ്ട
സംഭവങ്ങളൊന്നും ഉണ്ടായില്ല.
Post a Comment