തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കേരളം ഇനി കടമെടുത്ത് എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം നൽകേണ്ട ഗതികേടിലേക്കാണ് പോവുന്നത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും 35 ശതമാനം വരെ വർധിപ്പിക്കാനാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ ശുപാർശ. ഇത്രയും വർദ്ധിപ്പിച്ചില്ലെങ്കിലും ഇപ്പോഴുള്ളതിൽ കാര്യമായ വർദ്ധന വരുത്താനാണ് സർക്കാർ നീക്കം. സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക് 3 ലക്ഷം രൂപ കിട്ടും.
മന്ത്രിമാർക്കും എംഎൽഎമാർക്കും 2018 ലാണ് അവസാനമായി ശമ്പളവർധന നടപ്പിലാക്കിയത്. 2018 മാർച്ച് 27ന് ശമ്പള വർധനവിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. സംസ്ഥാനത്തു മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്നു 97,429 രൂപയായും എംഎൽഎമാരുടേത് 39,500 രൂപയിൽനിന്ന് 70,000 രൂപയായും വർധിപ്പിച്ചു.
ശമ്പള വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതു സംബന്ധിച്ചു ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിഷൻ ശുപാർശ ചെയ്തതിലും കുറഞ്ഞ നിരക്കാണു മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം രൂപയാക്കി ഉയർത്തണമെന്നായിരുന്നു കമ്മിഷന്റെ
ശുപാർശ.
എംഎൽഎമാരുടെ പ്രതിമാസ അലവൻസ് നിലവിൽ 2000 രൂപയാണ്. മണ്ഡല അലവൻസ് 25,000 രൂപ. ടെലഫോൺ അലവൻസ് 11,000 രൂപ. ഇൻഫർമേഷൻ അലവൻസ് 4000 രൂപ. അതിഥി സൽക്കാരത്തിനുള്ള അലവൻസ് 8000 രൂപ. ആകെ 50,000 രൂപ. യാത്രാ
ചെലവുകൾക്കായി 20,000 രൂപ
അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് 70,000 രൂപയാണ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്നത്.
ടിഎ, ഡിഎ ആനുകൂല്യങ്ങൾ: റോഡ് യാത - (കേരളത്തിലും പുറത്തും) - കിലോമീറ്ററിന് 10 രൂപ. ട്രെയിൻ യാത്ര - ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് 1 രൂപ നിരക്കിൽ ചെലവ്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക് - 3 ലക്ഷം രൂപ. നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ
പങ്കെടുക്കുമ്പോൾ അലവൻസ്
കേരളത്തിൽ ദിവസം 1000 രൂപ,
കേരളത്തിനു പുറത്ത് - ദിവസം 1200 രൂപ. യോഗങ്ങളിൽ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി - 50000 രൂപ (ഒരു വർഷത്തേക്ക്). മെട്രോ പൊളിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം - 3500 രൂപ. ചികിത്സാ ചെലവ് - മുഴുവൻ റീ ഇംബേഴ്സ്മെന്റ്. പലിശരഹിത വാഹന വായ്പ - 10 ലക്ഷം രൂപ വരെ. ഭവന വായ്പ അഡ്വാൻസ് - 20 ലക്ഷം രൂപ. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം - 15000 രൂപ.
മന്ത്രിമാരുടെ പ്രതിമാസ അലവൻസ്2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവൻസ്- 40,000 രൂപ. തലസ്ഥാന നഗരിയിലും അതിനോട് ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം. കേരളത്തിന് അകത്തും പുറത്തും റോഡുകളിൽ സഞ്ചരിക്കുന്നതിന് കിലോമീറ്ററിനു 15 രൂപ അലവൻസ്. കേരളത്തിനകത്തെ യാത്രകളിൽ താമസത്തിനു ദിവസേന 1000 രൂപ അലവൻസ്. ട്രെയിൻ യാത്ര-ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് 1 രൂപ നിരക്കിൽ ചെലവ്. സംസ്ഥാനത്തിനകത്തും പുറത്തും വിമാനത്തിൽ സൗജന്യയാത്ര. സർക്കാർ ബോട്ടുകളിൽ സൗജന്യയാത്ര. ഔദ്യോഗിക വസതിയും ടെലഫോണും. പഴ്സണൽ സ്റ്റാഫ് ആയി പരമാവധി 30 പേരെ നിയമിക്കാം. സംസ്ഥാനത്തിനു പുറത്തുള്ള
യാത്രകളിൽ 1500 രൂപ ദിവസേന
യാത്രാബത്ത് ചികിത്സാ ചെലവ് മുഴുവൻ നീ ഇംബേഴ്സ്മെന്റ്
ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ ചെലവ് തുടങ്ങിയവയിൽ കാലോചിത മാറ്റം വേണമെന്നാണ് കമ്മിഷന്റെ ശുപാർശ. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നത് തെലങ്കാനയിലെ എംഎൽഎമാരാണ്. ശമ്പളവും മറ്റു മണ്ഡല അലവൻസുമായി 2,50,000 രൂപ ലഭിക്കും. മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ 1000 രൂപ അലവൻസ് ശമ്പളവും അലവൻസും അടക്കം മഹാരാഷ്ട്രയിൽ 232000 രൂപയും കർണാടകയിൽ 205000 രൂപയും
എംഎൽഎമാർക്കു ലഭിക്കും. കുറവ് തുക ലഭിക്കുന്നത് ത്രിപുരയിലാണ് - 34,000 രൂപ.
Post a Comment