Jan 10, 2023

റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു. തീ അണക്കുന്നതിനിടെ സ്ഥലമുടമക്ക് ധാരുണാന്ത്യം


മാനന്തവാടി വരടിമൂല പുല്‍പ്പറമ്പില്‍ (കിഴക്കയില്‍ ) തോമസ് ആണ് മരണമടഞ്ഞത്. 77 വയസായിരുന്നു.ഇന്ന് 3.30തോടെ റബ്ബര്‍ തോട്ടത്തിലെ മാലിന്യത്തിന് തീ ഇട്ടപ്പോള്‍ തീ ആളി പടരുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കുന്നതിനിടെ തോമസ് തീയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തോമസിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only