കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചര്‍ദ്ദിയുമായി ഒരാള്‍ പിടിയില്‍. 5.200 കിലോഗ്രാം തിമംഗല ചര്‍ദ്ദിയാണ് പിടികൂടിയത്
തൃശൂര്‍ പേരമംഗലം താഴത്തുവളപ്പില്‍ അനൂപ് ടി.പി (32 ) ആണ് പിടിയിലായത്.
കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച
നിലയിലായിരുന്നു ആമ്ബര്‍ഗ്രീസ് കണ്ടെത്തിയത്. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനൂപ്, രശ്മി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് നെല്ലാംകണ്ടി പാലത്തിന് സമീപം ആമ്ബര്‍ഗ്രീസ് പിടികൂടിയത്. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്ബര്‍ഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആമ്ബര്‍ഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.
Post a Comment