Jan 9, 2023

സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്ന സീരിയൽ കില്ലർ: സംശയം നിഴലിലുള്ള ആളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.


ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ നാടിനെ വിറപ്പിച്ച്‌ സീരിയല്‍ കില്ലര്‍. കൊലയാളി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. ഒളിവില്‍പ്പോയ കൊലയാളിയെ കണ്ടെത്തുന്നതിനായി ബരാബങ്കി പൊലീസിെന്‍റ ആറ് സംഘങ്ങളാണിപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. സംശയിക്കുന്നയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

പ്രായമായ സ്ത്രീകളെയാണ് കൊലയാളി ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ ആറിന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തില്‍ ആദ്യ മൃതദേഹം കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 17 ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെത്തി.ഡിസംബര്‍ 29 ന് തഥാര്‍ഹ ഗ്രാമത്തില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്ത് പോയ സ്ത്രീയെ കാണാതാവുകയായിരുന്നു. അടുത്ത ദിവസമാണ് വസ്ത്രങ്ങളില്ലാതെ മൃതദേഹം കണ്ടെത്തിയത്.


മരിച്ച സ്ത്രീകളെല്ലാം 50 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെയെല്ലാം ബലാല്‍സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാം സനേഹി ഘട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ജാഗ്രതയിലാണ്. ബരാബങ്കി പൊലീസിെന്‍റ ആറ് ടീമുകള്‍ നിലവില്‍ കൊലയാളിയെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only