Jan 9, 2023

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ കരാട്ടെ പരിശീലനത്തിന് തുടക്കമായി സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം


വിദ്യാർത്ഥികൾക്ക് ഏകാഗ്രതയും ഓർമ്മശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായികരാട്ടെ പരിശീലനം നൽകുന്നു. സ്വയം പ്രതിരോധം എന്നതിലപ്പുറം വഴിതെറ്റുന്ന മനസ്സിനെ ശരിയായ ദിശയിൽ പിടിച്ചു നിർത്താനും ഇതിലൂടെ സാധിക്കുന്നു.



കാരശ്ശേരി എച്ച്. എൻ.സി.കെ എം എ യു പി സ്കൂളിലാണ് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനത്തിന് തുടക്കമായത്.

ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ വെച്ച് നടക്കുന്ന പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസികോന്മേഷം വളർത്തുന്നതോടൊപ്പം ശാരീരിക ബലം വളർത്തുന്നതിനും ധൈര്യവും ക്ഷമാശീലവും ഉള്ള ഉത്തമ പൗരൻമാരാക്കി മാറ്റാനും സാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുക്കം എ ഇ ഒ പി. ഓംകാരനാഥൻ അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡണ്ട് പി.രജീഷ് ആധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, മാനേജർ ഡോ.എൻ.എംഅബ്ദുൽ മജീദ്, ഫൗസിയ മുജീബ്, ടി. മധുസൂദനൻ , നടുക്കണ്ടി അബൂബക്കർ , പി കെ സി മുഹമ്മദ്, കെ.പി ഖാലിദ്, വി.പി. ഷിഹാബ്, കെ.ശിവദാസൻ , എം.മുഹമ്മദ് താഹ, ഷാഹിർ പി.യു തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പഠിതാക്കളുടെ കരാട്ടെ പ്രദർശനവും അരങ്ങേറിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only