അത്യാധുനിക തലത്തിലേക്ക് ലോകം മാറുമ്പോൾ സമൂഹത്തിൽ മനുഷ്യനന്മയ്ക്കായി സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് നാമോരുത്തരുടേയും കടമയാണെന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സാംസ്കാരിക സൗഹൃദ വേദി സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവൽസര സ്നേഹ സംഗമം ഉൽഘാടന പ്രസംഗത്തിൽ കൂടത്തായ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലും വാഗ്മിയും ഗായകനുമായ റവ.ഫാദർ സിബി പൊൻപാറ പറഞ്ഞു. പരിപാടിയുടെ ഉൽഘാടനം ഗാനമാലപിച്ച് കൊണ്ടാണ് അദ്ദേഹം നിർവഹിച്ചത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക സൗഹൃദ വേദി ചെയർ പേഴ്സണുമായ മേഴ്സി പുളിക്കാട്ട് അധ്യക്ഷയായിരുന്നു. താന്ത്രികാചാര്യൻ ഡോ. രൂപേഷ് നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമാ സംവിധായകൻ സിദ്ദിഖ് ചേന്ദമംഗലൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദു റഹിമാൻ, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ബാബു പൈക്കാട്ടിൽ, കെ.കെ.ദിവാകരൻ, എബ്രഹാം മാനുവൽ, ജോയ് മ്ലാക്കുഴി, ഡോ: പി.എം. മത്തായി, സുന്ദരൻ എ പ്രണവം, കെ.ആർ. മുഹമ്മദ്, പി.ടി. ഹാരിസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സാംസ്കാരിക വേദി ഭാരവാഹികളായ അജു എമ്മാനുവൽ, കെ.പ്രസാദ്, എ.അബൂബക്കർ മൗലവി, കെ.ടി.സെബാസ്റ്റ്യൻ, കെ.എം.ഷൗക്കത്തലി , അഡ്വ. പി.എ. സുരേഷ് ബാബു, സോമൻ പുതുപ്പറമ്പിൽ, ബിനു ജോസ്, മറിയാമ്മ ബാബു, ടി.കെ.മുസ്തഫ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പുന്നക്കൽ സംഗീത കൂട്ടായ്മ അവതരിപ്പിച്ച കലാവിരുന്നിന് ജലീൽ തിരുവമ്പാടി, കുഞ്ഞു മരക്കാർ പുന്നക്കൽ എന്നിവർ നേതൃത്വം നൽകി.
സുന്ദരൻ. എ പ്രണവം
സെക്രട്ടറി
Post a Comment