Jan 16, 2023

വധുവായി ഇറങ്ങേണ്ട വീട്ടിൽനിന്ന് ഫാത്തിമ പടിയിറങ്ങി; നാടിനെ കണ്ണീരിലാഴ്ത്തി എന്നെന്നേക്കുമായി,.


പെരിന്തൽമണ്ണ : പുതുജീവിതത്തിലേക്കു കാൽവച്ച് മണവാട്ടിയായി വരന്റെ വീട്ടിലേക്കിറങ്ങേണ്ട അതേ സമയത്ത് ഫാത്തിമ ബത്തൂലിന്റെ മൃതദേഹം പള്ളിയിലേക്കെടുത്തപ്പോൾ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, കണ്ടുനിന്നവർക്കാർക്കും അതു താങ്ങാനായില്ല. 

വരനൊപ്പം നടന്നു നീങ്ങേണ്ട വിവാഹപ്പന്തലും വഴിയും കടന്ന് ആംബുലൻസിനൊപ്പം ആ മൃതദേഹവുമായി പൊട്ടിക്കരച്ചിലുകൾക്കും വിങ്ങിപ്പൊട്ടലുകൾക്കുമിടയിൽ നാട് നീങ്ങി. വധുവിന്റെ അന്ത്യകർമങ്ങൾക്ക് മൂകസാക്ഷിയായി വരനും ഉണ്ടായിരുന്നു. വധുവിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങും വിവാഹസൽക്കാര ചടങ്ങുകളുമാണ് രണ്ടു ദിവസം മുൻപ് നടക്കേണ്ടിയിരുന്നത്.  

കല്യാണത്തിൽ പങ്കെടുക്കാനായി തലേന്നുതന്നെ വീട്ടിൽ എത്തിയവരുണ്ടായിരുന്നു. എല്ലാവരും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് കണ്ണീരോടെ മടങ്ങി. 


രണ്ടാഴ്‌ച മുൻപായിരുന്നു പാതായ്‌ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്‌തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂലിന്റെ (19) നിക്കാഹ്. വരൻ മൂർക്കനാട് സ്വദേശി മുബഷിർ നിക്കാഹിനും വിവാഹത്തിനുമായി ദിവസങ്ങൾക്കു മുൻപാണ് വിദേശത്തുനിന്നെത്തിയത്. വിവാഹത്തിനുള്ള അവസാന തയാറെടുപ്പുകളുമായി ആഹ്ലാദനിമിഷങ്ങളിലായിരുന്നു വീട്. കുടുംബാംഗങ്ങളോടും വീട്ടിലെത്തിയവരോടുമൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളിയാഴ്‌ച വൈകിട്ട് ഫാത്തിമ കുഴഞ്ഞുവീണത്.  

ഉടൻ ഇഎംഎസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാതായ്‌ക്കര ജുമാ മസ്‍ജിദിലായിരുന്നു കബറടക്കം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only