കൊയിലാണ്ടി: വിവാഹവീട്ടിലെ പണപ്പെട്ടി മോഷ്ടിച്ചടയാള്‍ പിടിയില്‍. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പൊലീസ് കസ്റ്റഡിയിലായത്. 29 ന് പുലര്‍ച്ചെയാണ് പണമടങ്ങിയ പെട്ടി മുചുകുന്ന് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്.വിവാഹസല്‍ക്കാരനെത്തിയവര്‍ നല്‍കിയ പണമടങ്ങിയ കവറുകള്‍ ഈ പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. 500-ഓളം കവറുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സമീപത്തെ ഇടവഴിയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല.അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്ന അതുലിന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി ചോദ്യം ചെയതതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പില്‍ പറമ്പില്‍ കുഴിച്ചിട്ട 45,000 രൂപയും കണ്ടെത്തിയിരുന്നു.
Post a Comment