കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജീവതാളം സ്ക്രീനിംഗ് ക്യാമ്പ് ( സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിധ ശൈലിരോഗ പ്രതിരോധ നിയന്ത്രണ പദ്ധതി) കട്ടിപ്പാറ പഞ്ചായത്ത് തല ഉദ്ഘാടനം കട്ടിപ്പാറ പതിനഞ്ചാം വാർഡിൽ അയനികുന്ന് പ്രദേശത്ത് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് നിർവഹിച്ചു.
വാർഡ് മെമ്പർ പ്രേംജി ജെയിംസ് സ്വാഗതം പറഞ്ഞ ക്യാമ്പിൽ മുഹമ്മദ് ഷാഹിം (ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ) അദ്ധ്യക്ഷം വഹിച്ചു.ജിൻസി തോമസ് (വൈസ്.പ്രസി.), അനിൽ ജോർജ്, ബേബി രവീന്ദ്രൻ (ചെയർമാൻമാർ), സുരജVP, സൈനബ നാസർ (മെമ്പർമാർ), ഡോ: നസ്രുൽ ഇസ്ളം (മെഡിക്കൽ ഓഫീസർ), ഷിബു (ഹെൽത്ത് ഇൻസ്‌പെക്ടർ) എന്നിവർ ആശംസകൾ നേർന്നു.ഷാജു (JHI) നന്ദി പ്രകാശിപ്പിച്ചു.
വാർഡിലെ 100 വീടുകൾ ഉൾപ്പെടുന്ന പ്രദേശം ക്ലസ്റ്ററായി തിരിച്ച് 18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളെയും സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയമാക്കുന്നതാണ് ക്യാമ്പിൻ്റെ പ്രത്യേകത.
ക്യാമ്പിന് അസ്‌ലം തേനങ്ങൽ, നാസർ കാഞ്ഞിരപറമ്പിൽ, മജീദ് മൗലവി, റഹീം ചൂണ്ടിക്കൽ, മനോജ് KR, സിറാജ്, ആശാ വർക്കർമാർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നല്കി.
സ്ക്രീനിങ്ങ് ക്യാമ്പിൽ ബ്ലഡ് പ്രഷർ (BP), രക്തത്തിലെ ഗ്ലൂക്കോസിൻ്റ അളവ് ( GRBS), ക്യാൻസർ സ്ക്രീനിങ്ങ്, BMl, വെയിസ്റ്റ് സർക്കംഫ്രൻസ് എന്നിവ പരിശോധിക്കുന്നു.
Post a Comment