താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി മേഖലയിലാണ് തോന്നിയപോലെ പണി നടക്കുന്നത്.
ചുങ്കത്ത് നിന്നും ഏതാനും മീറ്ററുകൾ അകലെ വെഴുപ്പൂർ ബസ് സ്റ്റോപ്പിൻ്റെ മുന്നിലൂടെയാണ് നിലവിലുള്ള റോഡിൻ്റെ വീതി കുറക്കുന്ന രൂപത്തിൽ അഴുക്കുചാൽ നിർമ്മാണം നടക്കുന്നത്.ഇതേ സ്ഥലത്തോട് ചേർന്നു തന്നെയാണ് റോഡിനേക്കാൾ വീതി കുറച്ച് കൽവർട്ട് നിർമ്മിച്ചതും.റോഡരികിലൂടെ നേരെ പോയാൽ തോട്ടിൽ ചാടുന്ന രൂപത്തിലാണ് നിർമ്മാണം.
റോഡിൻ്റെ ഈ ഭാഗത്ത് സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താത്തതാണ് ഈ അവസ്ഥക്ക് കാരണം.
വെഴുപ്പൂർ ബസ് സ്റ്റോപ്പിനോടു ചേർന്ന് വിശാലമായി റോഡിൻ്റെ സ്ഥലമുണ്ടെങ്കിലും ബസ് സ്റ്റോപ്പിന് മുന്നിലൂടെയാണ് അഴുക്ക് ചാൽ നിർമ്മാണം.
വെഴുപ്പൂർ സ്കൂളിനോട് ചേർന്ന വളവിൽ സർക്കാർ ഭൂമി ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ റോഡിൻ്റെ നിലവിലെ വീതികുറക്കുന്ന രൂപത്തിലാണ് അഴുക്കുചാൽ നിർമ്മിച്ചത്.
ഇതേ സ്ഥലത്ത് തന്നെ ഡ്രൈനേജ് നിർമ്മാണത്തിനായി മുത്തശ്ശി മരത്തിൻ്റെ പാതി മുറിച്ചെങ്കിലും ബാക്കി അതേപോലെ തന്നെ നിലനിൽക്കുന്നു. മരം പൂർണമായും മുറിച്ചുമാറ്റാതെ
ഈ ഭാഗത്തെ അഴുക്ക് ചാലിലൂടെ എങ്ങിനെ വെള്ളമൊഴുകുമെന്ന് വ്യക്തമല്ല.
നാട്ടുകാർക്ക് പ്രതികരണ ശേഷി നഷ്ടമായതിനാൽ കരാറുകാർക്ക് തോന്നിയപോലെയാണ് പ്രവൃത്തി മുന്നോട്ട് പോകുന്നത്.
Post a Comment