മുക്കം :മുക്കം കുമാരനെല്ലൂർ ഗേറ്റും പടിയിൽ കോസ്‌ക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എസ്റ്റേറ്റ് ഗേറ്റ് സംഘടിപ്പിക്കുന്ന ഗേറ്റും പടി വോളി ബോൾ ലീഗ് രണ്ടാം സീസണ് ഇന്ന് കൊടിയേറ്റം.
പ്രദേശത്തെ വോളി ബോൾ പ്രേമികൾക്ക് ആവേശമായി യുവതാരങ്ങളും പഴയ കാല താരങ്ങളും അണി നിരക്കുന്ന 6 ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും .. മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധരായവരിൽ നിന്നും ഓക്ഷനിലൂടെയാണ് ടീമുകൾ രൂപീകരിച്ചത് ..
പ്രദേശത്തു മുൻപ് നിലനിന്നിരുന്ന വോളിബാൾ ,ബാഡ്മിന്റൺ മത്സരങ്ങളുടെ ആവേശം തിരികെ കൊണ്ട് വരിക, വളർന്നു വരുന്ന യുവ താരങ്ങൾക്ക് പ്രോത്സാഹനമേകുക , ജോലിത്തിരക്കുകൾക്ക് ശേഷം രാത്രി ഒഴിവു സമയം യുവ ജനങ്ങൾക്ക് വിനോദത്തിലൂടെ ആരോഗ്യം നില നിർത്താൻ സഹായകമാകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തി നാട്ടിലെ കായിക പ്രേമികളുടെ സഹകരണത്തോടെ സ്വന്തമായി ഫ്ലെഡ് ലൈറ്റ് വാങ്ങിയാണ് കോസ്‌ക്കോ ടൂർണമെന്റുമായി രംഗത്തെത്തിയത് .. ഗേറ്റുംപടി ചെറിയ ഗ്രൗണ്ടിൽ സ്ഥാപിച്ച ഫ്ലെഡ് ലൈറ്റുകൾ ടൂർണമെന്റിന് ശേഷവും പ്രദേശത്ത് കായികാവേശം പകരും.
Post a Comment