2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ 166 കോടി രൂപയുടെ പ്രവൃത്തികൾ ഉൾപ്പെടുത്തി.മുൻ വർഷങ്ങളിലേതു പോലെ ബഡ്ജറ്റിൽ നല്ല പരിഗണനയാണ് മണ്ഡലത്തിന് നൽകിയിട്ടുള്ളത്.മുക്കം പാലം 8 കോടി,ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് 2 കോടി,ഓമശ്ശേരി തിരുവമ്പാടി റോഡ് 6 കോടി,പെരുമ്പൂള-നായാടംപൊയിൽ റോഡ് 10 കോടി,കാരമൂല ജംഗ്ഷൻ -തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് 6 കോടി,കൂടരഞ്ഞി-മാങ്കയം-മരഞ്ചാട്ടി റോഡ് 5 കോടി,പൂവാറൻതോട്-നായാടംപൊയിൽ റോഡ് 8 കോടി,മൈക്കാവ് -കോടഞ്ചേരി റോഡ് 4 കോടി,അടിവാരം-നൂറാംതോട് റോഡ് 5 കോടി,നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ് 8 കോടി,അടിവാരം-വള്ളിയാട്-ചുരം ഏഴാം വളവ് റോഡ് 20 കോടി,ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് 10 കോടി,താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ് 4 കോടി,തിരുവമ്പാടി ടൗൺ പരിഷ്‌കരണം 5 കോടി,മുക്കം മിനി സിവിൽ സ്‌റ്റേഷൻ രണ്ടാം നില നിർമ്മാണം 2 കോടി,കൊടിയത്തൂർ-കാരക്കുറ്റി-പന്നിക്കോട് റോഡ് 2 കോടി,അമ്പായത്തോട് -ഈരൂട്-കോടഞ്ചേരി റോഡ് 10 കോടി,മണാശ്ശേരി-മുത്താലം-തൂങ്ങാംപുറം റോഡ് 5 കോടി,തൊണ്ടിമ്മൽക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് 40 കോടി,കോട്ടമുഴി പാലം 4 കോടി,അഗസ്ത്യൻമുഴി പാലം 2 കോടി
എന്നിങ്ങനെയാണ് ബജറ്റിൽ ടോക്കണായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾ.
ഓരോ വകുപ്പിന്റെയും മുൻഗണന നിശ്ചയിച്ച് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
Post a Comment