മുക്കം: സൺഗ്ലാസ് വെച്ചതിന് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് മുക്കം കെ.എം.സി.ടി. പോളിടെക്സിന്ക് കോളേജിലാണ് സംഭവം. ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ജാബിറാണ് മർദ്ദനത്തിനിരയായത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകി. സംഭവത്തിൽ 5 വിദ്യാർഥികളുടെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു ഇക്കഴിഞ്ഞ 13-ന് തിങ്കളാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പുറത്തിറങ്ങിയ തന്നെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു എന്ന് ജാബിർ പറയുന്നു. താൻ ജൂനിയർ വിദ്യാർഥിയാണെന്നും ജൂനിയർ വിദ്യാർഥിക്ക് കണ്ണട വെക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നും പറഞ്ഞ് മർദിച്ചതിനൊപ്പം കേട്ടാലറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയതായും പരാതിയിൽ പറയുന്നു.
Post a Comment