Feb 15, 2023

മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു';മൊബൈല്‍ ഗെയിമിന് അടിമയായിരുന്ന 15കാരന്‍ മരിച്ച നിലയിൽ


കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതു.മൊബൈല്‍ ഗെയിമിന് അടിമയായിരുന്നു 15കാരനെന്ന് കുടുംബം പറഞ്ഞു. ബീറ്റ 2 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം നിലച്ചതോടെ ഫോണ്‍ നന്നാക്കണമെന്ന് വീട്ടുകാരോട് നിര്‍ബന്ധിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇതില്‍ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only