ആതുര സേവന രംഗത്ത് 2016 മുതൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന
NG എന്ന ചുരക്ക പ്പേരിലറിയപ്പെടുന്ന നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ അതിന്റെ 7-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
17-02-2023 - ന് ഗേറ്റും പടി - എസ്റ്റേറ്റ് ഗ്രൗണ്ടിൽ വെച്ചായിരുന്നു വാർഷികാഘോഷ പരിപാടികൾ നടന്നത്.
സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഗാനമേള തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ.
സാംസ്കാരിക സമ്മേളനത്തെ ശ്രീ സുബൈർ പാലാട്ട് തൊടിക സ്വാഗതം ചെയ്തു.
യോഗത്തിൽ ശ്രീ മുസ്തഫ അത്തോളി (NG കൂട്ടായ്മ പ്രസിഡന്റ്) അദ്യക്ഷത വഹിച്ചു.
രാജിത മൂത്തേടത്ത് ( കുന്ദമംഗലം ബ്ലോക്ക് പഞ്ചായത് മെമ്പർ)
ശ്രുതി കമ്പളത്ത് (കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ)
ജംഷിദ് ഒളകര (കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ)
ജബ്ബാർ TP
നിയാസ് കാക്കേങ്ങൽ
E.T രാജൻ (പ്രസിഡന്റ് ,TEEASC)
അംജത് ഖാൻ യു കെ (പ്രസിഡന്റ്-കോസ്കോ)
അലി വാഹിദ് (പ്രസിഡന്റ് ,ആവാസ് കുമാരനെല്ലൂർ)
അഷ്റഫലി KK (പ്രസിഡന്റ്,നന്മ - തടപ്പറമ്പ്)
തുടങ്ങിയവർ ആശംസകൾ നേർന്നു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം വിവധ കലാപരിപാടികൾ നടന്നു.
കിസ്മത്ത് ഗ്രൂപ്പിന്റെ കൊട്ടിപ്പാട്ടും
FIVE BAND ഓസ്ക്കസ്ട്ര ടീമിന്റെ ഗാനമേളയും
വാർഷികാഘോഷ പരിപാടികൾ മികവുറ്റതാക്കി.
കലാ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാനം
മുസാഫിർ അഹമ്മദ് വലിയാടൻ,
മനോജ് കുരുടത്ത്
എന്നിവർ നിർവ്വഹിച്ചു.
കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന ദാനം
ഇംതിയാസ് ചതുക്കൊടി , ഷംസുദ്ദീൻ PP,
ഫൈസൽ പറമ്പൻ
എന്നിവർ നിർവ്വഹിച്ചു.
സ്റ്റാറ്റസ് റിവ്യൂ മത്സര വിജയിക്കുള്ള സമ്മാന ദാനം
ശ്രീ റംഷാദ് പാപ്പാട്ട് നൽകി.
മുസാഫർ വലിയാടൻ ( പ്രോഗ്രാം കമ്മറ്റി ചെയർമാൻ)
പരിപാടിയിൽ സംബന്ധിച്ചവർക്ക് നന്ദി രേഖപ്പെടുത്തി.

Post a Comment