മുക്കം: ഭൂകമ്പത്തെ തുടർന്ന് സിറിയയിലും തുർക്കിയിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് എന്റെ മുക്കം ചാരിറ്റബ്ൾ സൊസൈറ്റി. മരണപ്പെട്ട വർക്ക് ബാഷ്പാഞ്ജലി അർപ്പിക്കുന്നതിനൊപ്പം കുടുങ്ങി കിടക്കുന്ന സഹോദരങ്ങൾക്ക് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പിന്തുണയുമേകിയാണ് ചടങ്ങ് സമാപിച്ചത്.
എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഷ്‌കർ സർക്കാർ, സെക്രട്ടറി എൻ. ശശികുമാർ, ഉപദേശക സമിതി അംഗം ജി. അബ്ദുൾ അക്ബർ, സന്നദ്ധസേന ചീഫ് സി. കെ. റഫീഖ് ബാബു, ഡെപ്യൂട്ടി ചീഫ് ബാബു എളളങ്ങൽ, ജോയിന്റ് സെക്രട്ടറിമാരായ ശംസീർ മെട്രോ, ആബിദ് അഗസ്ത്യൻമുഴി, വൈസ് പ്രസിഡന്റുമാരായ ഷൈജു എള്ളങ്ങൽ, അബ്ദു ചാലിയാർ, അനീഷ് ഇന്റിമേറ്റ്, ജാബിർ, എക്സിക്യൂട്ടീവ്, സന്നദ്ധ സേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Post a Comment