കൂടരഞ്ഞി:പൂവാറൻതോട്ടിൽ നിർമാണം പുരോഗമിക്കുന്ന മിനി ജലവൈദ്യുത പദ്ധതിയുടെ മറവിൽ നടക്കുന്ന അനധികൃത കരിങ്കൽ ഖനനം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് പ്രതിനിധി സംഘം ആവിശ്യപ്പെട്ടു.
പദ്ധതിയുടെ മറവിൽ ലക്ഷങ്ങളുടെ പാറയാണ് സ്ഥലത്ത് നിന്നും കടത്തുന്നതെന്നും മാനദഢങ്ങൾ പാലിക്കാതെ പാറ പൊട്ടിക്കുന്നത് സമീപത്തെ വീടുകൾക്ക് വിള്ളൽ സംഭവിക്കുന്നതെന്നതിന് കാരണമാകുന്നതായും ,വിള്ളൽ സംഭവിച്ച വീട്ട് ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ കരാർ കമ്പിനി തയ്യാറാകണമെന്നും പ്രതിനിധികൾ ആവിശ്യപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാതി പറമ്പിൽ,അഡ്വ സിബു തോട്ടത്തിൽ,സണ്ണി പെരുകിലം തറപ്പിൽ, ജോസഫ് ഇലഞ്ഞിക്കൽ, ജോസ് പള്ളിക്കുന്നേൽ, ഷാജി പൊന്നമ്പയിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, അനിരുദ്ധൻ പൂവാറൻതോട്, എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Post a Comment