Feb 7, 2023

ഇലക്ട്രിക് ചാർജിങ് പോയിന്റ് ഉത്ഘാടനം ചെയ്തു


കോടരഞ്ഞി:
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം

Chargemod ആപ്പ് ഡൗൺലോഡ് ചെയ്താൽ കൂടരഞ്ഞി വഴി പോകുന്ന ഇലക്ട്രിക് വാഹനങ്ങൾ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വൈദ്യുത തൂണിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന സംവിധാനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് കൂമ്പാറ KSEB അസി. എജിനിയർ ശ്രീ സുരേഷ് കുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ നാടിന് സമർപ്പിച്ചു.       
ചടങ്ങിന് ഭരണ സമിതിയിലെ മേരി തങ്കച്ചൻ , ജോസ് മാവറ, റോസിലി ടീച്ചർ, വി.എസ്.രവീന്ദ്രൻ , ജോണി വാളിപ്ലാക്കൽ, ബിന്ദുജയൻ . ബാബു മൂട്ടാളി , എൽസമ്മ, ജെറീന റോയ്,CDS ചെയർപേഴ്സൺ ശ്രീജമോൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സാക്ഷ്യം വഹിച്ചു.ഒരു മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്ന പോലെ സിംപിളാണെന്നും ,106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only