കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.
158080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്.25% ഗുണഭോക്താക്കളും 75% ഗ്രാമപഞ്ചായത്തും എന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
വാട്ടർ ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത വി . പി നിർവഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ദേവി മൂത്തേടത്ത് , സത്യൻ മുണ്ടയിൽ , ജിജിത സുരേഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് ,നൗഷാദ്.കെ, റുഖിയ റഹീം , ഷാഹിന ടീച്ചർ , കെ.ശിവദാസൻ , അജിത് ഇ. പി എന്നിവർ സംസാരിച്ചു.
Post a Comment