താമരശ്ശേരി: താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്കടുത്ത് മുടൂർ വളവിൽ ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ച് തെറിച്ച് വീണ യാത്രക്കാരൻ ടിപ്പറിന് അടിയിൽപ്പെട്ട് മരിച്ചു.
ബൈക്ക് യാത്രക്കാരനായ.അരീക്കോട് ഉഗ്രപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്.
താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡിൻ്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പറിന് അടിയിൽ പ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
രാവിലെ 8 മണിയോടെയായിരുന്നു അപകടം.
പിതാവ്: പ്രേമചന്ദ്രൻ.
മാതാവ്: റീന.
സഹോദരൻ: നവനീത്( സോനു )
Post a Comment