താമരശ്ശേരി: ചുരം ചിപ്പിലിത്തോട് KSRTC ബസ്സും, ഇന്നോവ കാറും കൂട്ടിയിടിച്ച് മാവൂർ സ്വദേശിക്ക് പരുക്ക്.
മാവൂർ വളയാറ്റൂർ സ്വദേശി മനോജ് കുമാറിനാണ് പരുക്കേറ്റത്, ചുരം കയറുകയായിരുന്ന ഇന്നോവയും, എതിർ ദിശയിൽ വരികയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ഹൈവേ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും, ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
Post a Comment