Feb 9, 2023

ഹൃദ് രോഗ ചികിത്സകഴിഞ്ഞ് വരികയായിരുന്ന ദമ്പതികളെ പുലർച്ചെ നാലുമണിക്ക് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ KSRTC ഡ്രൈവർ മൂന്ന് കിലോമീറ്ററോളം അകലെ ഇറക്കിയതായി പരാതി,


കോഴിക്കോട് നിന്നും താമരശ്ശേരി പരപ്പൻ പൊയിലിലേക്ക് പുലർച്ചെ KSRTC ബസ്സിൽ കയറിയ ദമ്പതിമകളെയാണ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ മൂന്നു കിലോമീറ്ററോളം അകലെ ഇറക്കിയതായി പോലീസിൽ പരാതി നൽകിയത്.

താമരശ്ശേരി: വെല്ലൂർ CMC ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് ഇന്നു പുലർച്ചെ മൂന്നു മണിക്ക് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ നിന്നും ഓട്ടോയിൽ കെ എസ് ആർ ടി സ് ബസ്റ്റാൻ്റിൽ എത്തി തുടർന്ന് ഏകദേശം 3.20 ഓടെ സുൽത്താൻ ബത്തേരിക്കുള്ള KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയ താമരശ്ശേരി പരപ്പൻ പൊയിൽ മുക്കാലംപടിയിൽ സ്വദേശികളായ ലത്തീഫ്, ലൈല ദമ്പതിമാർക്കാണ് ദുരനുഭവം.

ബസ് പരപ്പൻ പൊയിൽ എത്തുന്നതിനു മുമ്പ് തന്നെ കണ്ടക്ടറോഡ് ഇറങ്ങാനുള്ള സ്ഥലമായി എന്ന് ഓർമ്മപ്പെടുത്തുകയും കണ്ടക്ടർ ബെൽ അടിക്കുകയും ചെയ്തു. എന്നിട്ടും ബസ് നിർത്താത്തതിനാൽ കണ്ടക്ടർ പലതവണ ബെൽ അടിച്ചു. എന്നാൽ ഡ്രൈവർ ഇതൊന്നും വകവെക്കാതെ ബസ് മൂന്നു കിലോമീറ്ററോളം അകലെ താമരശ്ശേരി പഴയ സ്റ്റാൻ്റിലാണ് നിർത്തിയത്.

അവിടെ വെച്ച് ഡ്രൈവറോട് നിർത്താത്തതിൻ്റെ കാര്യം തിരക്കിയപ്പോൾ "ഓട്ടോ കാശ് കൊടുത്ത് വിട്ടര് " എന്ന് കണ്ടക്ടറോട് പറയുകയാണ് ചെയ്തത്.

രണ്ടു തവണ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ ഭർത്താവിൻ്റെ തുടർ ചികിത്സക്ക് വെല്ലൂരിൽ പോയി വരികയായിരുന്നു തങ്ങളെന്ന് ലൈല പറഞ്ഞു.

അസമയത്ത് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവ് നിലനിൽക്കെയാണ് സ്ത്രീ അടക്കമുള്ളവർക്ക് ദുരനുഭവമുണ്ടായത്.

ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകി. മന്ത്രിക്കും ,KSRTC എംഡിക്കും പരാതി നൽകുമെന്ന് ലത്തീഫ് പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only