മുക്കം: വല്ലത്തായിപാറ അള്ളി എസ്റ്റേറ്റ് ഗേറ്റിനടുത്ത് അരയ്ക്കുതാഴെക്ക് തളർന്ന പത്തു വയസ്സുകാരൻ ബിലാലും മാതാവും ഇനി മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന ത്തിൽ അന്തിയുറങ്ങും.
മകനെ സദാസമയം പരിപാലിക്കേണ്ടതിനാൽ ജോലിക്ക് പോവാൻ കഴിയാതെ മകന്റെ ചികിത്സയും താമസിക്കുന്ന വീടിന്റെ വാടകയും വലിയൊരു വെല്ലുവിളിയായി നിൽക്കുന്ന ബിലാലിന്റെ ഉമ്മയ്ക്ക് സ്വന്തം വീടെന്ന സ്വപ്നം ബൈത്തുറഹ്മയിലൂടെ നിറവേറ്റപ്പെടുകയായിരുന്നു. നിർധന കുടുംബത്തിന്റെ സ്വസാക്ഷാത്കാരത്തിന് വല്ലത്തായി പാറയിലെ മുസ്ലിം ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങി വീട് നിർമ്മാണം തുടങ്ങുകയായിരുന്നു. തിരുവമ്പാടി മണ്ഡലം ഖത്തർ കെ.എം.സി.സിയുടെയും മറ്റ്
അഭ്യുദ യകാംക്ഷികളുടെയും സഹ കരണത്തോടെ എട്ടര ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മുനവ്വറലി തങ്ങൾ കൈമാറി ബൈത്തുറഹ്മ ഭവനത്തിലാകും ഇനി ബിലാലും കു ടുംബവും താമസിക്കുക. ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സ യ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ കാസിം, നിർമ്മാണ കമ്മറ്റി ചെയർ മാൻ മുഹ്സിൻ കീലത്ത്, യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം പി.ജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment