ദമ്മാം-റിയാദ് : പതിനാല് മാസത്തോളമായി സൗദി ദമ്മാം നാരിയ ജനറൽ ഹോസ്പിറ്റലിൽ സ്‌ട്രോക് മൂലം കിടപ്പിലായ ആന്ധ്രാ ചിറ്റൂർ സ്വദേശി കെഎംസിസിയുടെ തണലിൽ നാടണഞ്ഞു. നാരിയ കെഎംസിസി വെൽഫെയർ വിഭാഗം അൻസാരി മന്നമ്പത്തിന്റെയും റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം
സിദ്ധിഖ് തുവ്വൂരിന്റെയും നിരന്തരമയ ഇടപെടലിന് ശേഷം ഇന്നലെ റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം മെഹബൂബ് ചെറിയവളപ്പ് കൂടെ നാടണഞ്ഞു. പതിനാല് മാസത്തോളം ദമ്മാം നാരിയ ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ഇദ്ദേഹത്തെ നിയമ നിയമനടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ നാരിയ കെഎംസിസി വെൽഫെയർ വിഭാഗം അൻസാരി നാരിയയിൽ നിന്നും ആംബുലൻസ് മാർഗം റിയാദ് എയർ പോർട്ടിൽ എത്തിക്കുകയായിരുന്നു.
റിയാദ് കെഎംസിസി വിഭാഗം സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിലുള്ള കെഎംസിസി പ്രതിനിധികൾ അദ്ദേഹത്തിന്റെ യാത്ര നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മെഹബൂബ് ചെറിയ വളപ്പിളിന് കൂടെ ബംഗളൂർ വിമാന താവളത്തിലെത്തിച്ചു.
ബംഗളൂർ വിമാനത്താവത്തിൽ നിന്ന് അദ്ദേഹത്തിന്റെ മക്കളുടെ സാന്നിധ്യത്തിൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
ദമ്മാമിലെ നാരിയയിൽ നിന്ന് ജോലി സ്ഥലത്തു വെച്ച് ഉണ്ടായ സ്ട്രോക്ക് കാരണം ചികിത്സയിലായിരുന്ന അദ്ദേഹം പതിനാലു മാസത്തോളമായി നാരിയ ജനറൽ ഹോസ്പിറ്റൽ സൗജന്യമായി പരിചരിച്ചു വരുകയായിരുന്നു. മലയാളി നഴ്സുകളായ സ്നേഹ,അനു ഷെറിൻ എന്നിവരായിരുന്നു അദ്ദേഹത്തെ പരിചരിച്ചു പോന്നത്.
ഈ മാസം അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ മാറ്റങ്ങൾ വരുകയും ചെയ്തതോടെ നാട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്നും കിടപ്പ് ചികിത്സ തന്നെ വേണമെന്നുള്ള അവസ്ഥയിൽ വീട്ടുകാർ അദ്ദേഹത്തെ സ്വീകരിക്കാൻ ആദ്യം തയ്യാറായിരുന്നില്ല. നിരന്തരമായി വെൽഫെയർ വിഭാഗം വീട്ടുകാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ
ഏറ്റെടുക്കാമെന്ന് ബന്ധുക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
പരിചരിച്ച നാരിയ ഹോസ്പിറ്റൽ മുദീർ ഹമദ് അൽ കഹ്താനി ക്കും നാരിയ ജനറൽ ഹോസ്പിറ്റലിനും ,നഴ്‌സുമാർക്കും,സൗദി ഗവണ്മെന്റിനും റിയാദ് കെഎംസിസി യുടെയും നാരിയ കെഎംസിസി യുടെയും നന്ദി അറിയിച്ചു.
Post a Comment