മുക്കം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്ന ഡി അഡിക്ഷൻ സെൻ്റർ, വയോജനങ്ങൾക്ക് വിനോദവും വിശ്രമവും നൽകുന്ന ഡേ കെയർ, സൈക്യാട്രി യൂനിറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്കിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് തറക്കല്ലിട്ടു.പാലിയേറ്റീവ് കെയർ രംഗത്തു കഴിഞ്ഞ ഇരുപത് വർഷമായി ഗ്രെയ്സ് കാഴ്ചവെച്ച സേവനം മാതൃകാപരമാണെന്നും കാലത്തിൻ്റെ തേട്ടമാണ് ഗ്രെയ്സിൻ്റെ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ലിൻ്റോ ജോസഫ് എം എൽ എ അധ്യക്ഷം വഹിച്ചു. ഇ ടി മുഹമ്മദ് ബഷീം എം പി ലോഗോ പ്രകാശം ചെയ്തു.കാരശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശാഹിന ടീച്ചർ, ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, ഡോ.പി സി അൻവർ, ഒ.അബ്ദുല്ല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി അലി അക്ബർ, സി.കെ കാസിം, എം ടി അശ്റഫ് ,സി പി ചെറിയ മുഹമ്മദ് ,കെ പി യു അലി സംസാരിച്ചു. ഗ്രെയ്സ് ചെയർമാൻ പി കെ ശരീഫുദ്ദീൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പി അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Post a Comment