Feb 6, 2023

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ: അമ്മ അറസ്റ്റില്‍ ,


ഇടുക്കി: ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം അമ്മ അറസ്റ്റില്‍. ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്തായിരുന്നു സംഭവം. പൊള്ളലേറ്റ കുട്ടിയുടെ മൊഴി അനുസരിച്ചായിരുന്നു പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

ഏഴ് വയസുകാരന്റെ രണ്ട് കൈകളിലും അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചിരുന്നു. കണ്ണില്‍ മുളകുപൊടി തേച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ അയല്‍വാസികളാണ് പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരം അറിയിച്ചത്. ഇവരെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മുമ്പ് പലതവണ അമ്മ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത്. അടുത്ത വീട്ടില്‍ നിന്നും ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. കുസൃതി സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ പ്രതികരണം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only