മുക്കം: രണ്ടു ദശകമായി മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ കീഴിൽ കറുത്ത പറമ്പിൽ സ്ഥാപിക്കാൻ പോകുന്ന ഗ്രെയ്സ് പാർക്കിന് ഇന്ന് (ഞായർ ) മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് തറക്കല്ലിടും.തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അധ്യക്ഷം വഹിക്കും.എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, അഡ്വ.പി ടി എ റഹീം എം എൽ എ, തദ്ദേശ സ്വയംഭരണ സ്ഥാപന സാരഥികൾ, പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തെ നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ഡി അഡിക്ഷൻ സെൻ്റർ, വയോജനക്കൾക്ക് വിശ്രമിക്കാനും വിനോദിക്കാനുമുള്ള ഡേ കെയർ സെൻ്റർ, സൈക്യാട്രി യൂനിറ്റ് എന്നിവയാണ് ഗ്രെയ്സ് പാർക്കിൽ ഘട്ടം ഘട്ടമായി ഒരുക്കുക.
രണ്ടു മാസം മുമ്പ് മെഗാ ബിരിയാണി ചലഞ്ച് നടത്തി ഫണ്ട് സമാഹരിച്ചാണ് ഇവ നിർമിക്കാനാവശ്യമായ രണ്ടര ഏക്കർ സ്ഥലം കാരശേരി പഞ്ചായത്തിലെ കറുത്ത പറമ്പിൽ ഗ്രെയ്സ് വാങ്ങിയത്.പദ്ധതികളുടെ പൂർത്തീകരണത്തിന് ഏഴു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പത്ര സമ്മേളനത്തിൽ ഗ്രെയ്സ് ചെയർമാൻ പി കെ ശരീഫുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പി അഹമ്മദ് കുട്ടി, സലീം മാസ്റ്റർ വലിയപറമ്പ് ,മുഹമ്മദലി മാമ്പേക്കാട്, ഇ അശ്റഫ് കൂളിമാട് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment