Feb 8, 2023

നാട്ടിലെയും വീടുകളിലെയും കുപ്പിച്ചില്ലുകൾ നാടുകടത്തി കാരശ്ശേരി പഞ്ചായത്ത്



കാരശ്ശേരി : നാട്ടിലെ വീടുകളിലും പൊതു ഇടങ്ങളിലും ഉപയോഗശൂന്യവും ഉപദ്രവകരവുമായി മാറിയ കുപ്പിയടക്കമുള്ള ചില്ലുമാലിന്യം ശേഖരിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പുനരുപയോഗ സംസ്കരണകേന്ദ്രത്തിലേക്കയച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ശേഖരിച്ചാണ് മാലിന്യം ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറിയത്.

കുപ്പി,ചില്ല് എന്നിവ കോനാരി പോളിമേഴ്‌സ് ഏജൻസിക്ക് കൈമാറുന്ന ഫ്ലാഗ് ഓഫ് ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത വി. പി. നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആമിന എടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, മെമ്പർമാരായ കുഞ്ഞാലി മമ്പാട്ട്, സുനിതാ രാജൻ, കോനാരി പ്രതിനിധികളായ റഹാസ്, ആസിഫ്, ഷൈജു, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഡിസംബറിൽ ചെരിപ്പ് ശേഖരണ കാമ്പയിൻ നടത്തുകയും ജില്ലയിൽ ആദ്യമായി അവ തരംതിരിച്ചു 1165 കിലോ വിൽപ്പന നടത്താനും ഹരിതകർമ സേനയ്ക്ക് സാധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only