Feb 26, 2023

ചെമ്മീനുംഅയക്കുറയും മോഷ്ടിച്ച പൊലീസുകാരെ സ്ഥലം മാറ്റി


എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത ബോട്ടില്‍ നിന്ന് മത്സ്യം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥ‌രെ സ്ഥലം മാറ്റി.

ബോട്ടില്‍ നിന്ന് ചെമ്മീനും അയക്കൂറയുമാണ് മറൈന്‍ ഗാര്‍ഡുമാരായ രണ്ടു പോലീസുകാര്‍ മോഷ്ടിച്ചത്. ബോട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസുകാരുടെ മോഷണം പതിഞ്ഞത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന പൊലീസുകാരെ കാസര്‍ഗോഡേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
ബോട്ടുടമ പുതിയാപ്പ തെക്കെത്തൊടി ടി മിഥുന്‍ മീന്‍ മോഷണം പോയതായി ഫിഷറീസ് വകുപ്പിലും പോലീസിലും പരാതി നല്‍കിയിരുന്നു. 90000 രൂപ പിഴയടച്ച്‌ ബോട്ട് തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ചെമ്മീനും അയക്കൂറയും കാണാതായെന്ന് മനസിലായത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ബോട്ട് പിടിച്ചെടുക്കാന്‍ വന്ന മറൈന്‍ ഗാര്‍ഡിലെ പൊലീസുകാര്‍ മത്സ്യമെടുക്കുന്നത് കണ്ടത്.

വകുപ്പുതല അന്വേഷണത്തില്‍ പൊലീസുകാര്‍ മോഷണം നടത്തിയെന്ന് വ്യക്തമായതോടെയാണ് സ്ഥലംമാറ്റ നടപടി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചബോട്ടില്‍ നിന്ന് മത്സ്യം നഷ്ടപ്പെട്ട പരാതി അന്വേഷിച്ചു വരികയാണെന്ന് ഫിഷറീസ് കരയോട് ചേര്‍ന്ന് രാത്രി സമയത്ത് മീന്‍ പിടിച്ചെന്ന് കാട്ടിയാണ് കോഴിക്കോട് നിന്നും അഴിക്കോട് ഭാഗത്തെത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിലെ മൂന്ന് പോലീസുകാര്‍ ബോട്ട് കസ്റ്റഡിയിലെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only