Feb 26, 2023

വേനൽചൂട് കടുത്തതോടുകൂടി അക്രമകാരികളായി തേനീച്ചക്കൂട്ടം


കൂടരഞ്ഞി : _കൂടരഞ്ഞി കരിംങ്കുറ്റി തേനീച്ചയുടെ ആക്രമം.കെഎസ്ആർടിസി ജീവനക്കാരനായ അനിൽകുമാറിനും ഭാര്യ ലൗജി, മാതാവ് മാധവി, അയൽക്കാരായ പടിഞ്ഞാറേൽ ബേബി, പൗലോസ് തൈപ്പറമ്പിൽ, എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും ശരീരത്തും കുത്തേറ്റ് അവശനിലയിലായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് അപ്രതീക്ഷിതമായി വലിയ തേനീച്ചയുടെ ആക്രമണം ഉണ്ടായത്. അക്രമത്തിൽ  ഇവരുടെ വളർത്തുനായ ചത്തു.


ചെറുതും വലുതുമായ നിരവധി തേനീച്ചക്കൂടുകളാണ് ഈ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. റബർ തോട്ടങ്ങളും കൃഷിയിടങ്ങളും ഇടതൂർന്ന പ്രദേശങ്ങളും ആയതിനാൽ ആവാം തേനീച്ചകൾ കൂട്ടത്തോടെ എത്തുന്നത് ആയിരക്കണക്കിന് തേനീച്ചകളാണ് പകൽ നേരങ്ങളിൽ വട്ടമിട്ടു പറക്കുന്നത്. ഇതോടെ പ്രദേശവാസികളും നാട്ടുകാരും ആശങ്കയിലായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only