Feb 19, 2023

ജില്ലാ സോക്കർ ധമാക്ക: കാരശ്ശേരി സ്കൂളിന്റെ നേതൃത്വത്തിൽ മുക്കം ഉപജില്ലക്ക് റണ്ണർ അപ്പ്


മുക്കം:

കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി എ ) നടത്തിയ ജില്ലാ തല ഫുട്ബോൾ ടൂർണ്ണമെന്റ് (സോക്കർ ധമാക്ക) ൽ മുക്കം ഉപജില്ലക്ക് റണ്ണർ അപ്പ് കിരീടം. നേരത്തെ ഉപജില്ലാ തലത്തിൽ നടത്തിയ മത്സരത്തിലെ കിരീട ജേതാക്കളായ കാരശ്ശേരി എച്ച്.എൻ.സി.കെ. എം എയുപി സ്കൂളിലെ താരങ്ങളെയും മറ്റു സ്കൂളുകളിലെ മികച്ച കളിക്കാരെയും അണിനിരത്തിയാണ് ജില്ലാ മത്സരത്തിൽ നേരിട്ടത്. ജില്ലയിലെ പ്രമുഖ ടീമുകളെ പിൻതള്ളിയാണ് മുക്കം ഉപജില്ലാ ടീം ഫൈനലിൽ എത്തിയത്.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി കാരശ്ശേരി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. കൃത്യമായ പരിശീലനം നൽകുന്നതിലൂടെ മികച്ച താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും പരിശീലനം തുടരുമെന്നും ഹെഡ് മാസ്റ്റർ കെ. അബ്ദുറസാഖ് പി ടി എ പ്രസിഡണ്ട് പി.രജീഷ് എന്നിവർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only