മുൻ എം.എൽ.എ. സി.മോയിൻക്കുട്ടി സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ചിലവഴിച്ച് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പുതുപറമ്പിൽ ടോമിയും കുടുംബവും നൽകിയ 1 ഏക്കർ 20 സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടം 5 വർഷമായി ചെറിയ ന്യൂനതകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് തുറന്നു കൊടുക്കുന്നതിന് തടസമായി നിൽക്കുകയായിരുന്നു. പുതിയ ഭരണസമിതി വന്നതിൽ ശേഷം കോവിഡ് പ്രതിസന്ധിയും പഞ്ചായത്തിൽ ഉദ്യോഗസ്ഥൻമാരുടെ കുറവും തുടക്കത്തിൽ പ്രയാസം സൃഷ്ടിച്ചു.
ഇപ്പോൾ കോളേജിലേക്കുള്ള റോഡിന്റെ തടസങ്ങൾ തീർക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും കോളേജ് പ്രിൻസിപ്പലിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ റോഡിന് വേണ്ടി 2.5 സെൻറ് സ്ഥലം വാങ്ങുകയും സ്ഥലത്തെ വലിയ പാറകൾ പൊട്ടിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.റോഡ് കോൺഗ്രീറ്റ് ചെയ്ത് നവംബർ 1 കേരള പിറവി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തുറന്നു കൊടുത്തു. പെയിൻറിംഗ് , കുടിവെള്ളത്തിന് കുഴൽ കിണർ നിർമ്മിച്ചു. സി.ടി അബ്ദുൽ ജബ്ബാർ ഉസ്താതിന്റെ ഓർക്കായ് അദ്ദേഹത്തിന്റെ മക്കൾ വാട്ടർ ടാങ്കും, മോട്ടറും വാങ്ങിനൽകി. എല്ലാ സൗകര്യത്തോടു കൂടി ശ്രീ.സി മോയിൻ കുട്ടി എം.എൽ എയുടെ പ്രാദേശികവികസ ഫണ്ടിൽ നിന്നും അനുവദിച്ച് തോട്ടക്കാട് നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം 2023 ഫെബ്രുവരി 20 തിങ്കൾ രാവിലെ 9:30 ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉത്ഘാടന കർമ്മം നിർവ്വഹിക്കും . ലിന്റോ ജോസഫ് എം.എൽ എ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത , സാമൂഹ്യ രാഷ്ട്രീരംഗത്തെ പ്രമുഖർ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post a Comment