Feb 5, 2023

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് അന്തരിച്ചു


ദുബൈ : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് അന്തരിച്ചു. 79 വയസായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.


വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി മുശര്‍റഫിന്റെ ആരോഗ്യനില വഷളായിരുന്നു.

പാക്കിസ്ഥാന്‍ സൈനിക തലവനായിരുന്ന മുശര്‍റഫ് 1999ല്‍ അന്നത്തെ പ്രധാന മന്ത്രി നവാസ് ശരീഫിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. 2008ല്‍ അധികാരമൊഴിഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് കാരണമായത് മുശര്‍റഫിന്റെ നടപടികളായിരുന്നു. എന്നാല്‍ കാര്‍ഗില്‍ പിടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിഫലമായി. ഇത് മുശര്‍റഫിന് വന്‍ തിരിച്ചടിയായി മാറിയിരുന്നു.

2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജഡ്ജിമാരെ ഉള്‍പ്പെടെ തടവിലാക്കി. 2013ല്‍ പാക് പോലീസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്തു. ഇതോടെ ശിക്ഷ ഭയന്ന് അദ്ദേഹം വിദേശത്തേക്ക് കടക്കുകയായിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ച കേസില്‍ 2013 ഏപ്രില്‍ 19 നാണ് മുശര്‍റഫിനെ അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ തന്നെ ചാക്ക് ഷഹ്സാദിലുള്ള തന്റെ ഫാം ഹൗസില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു മുശര്‍റഫ്. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജയിലായി പ്രഖ്യാപിക്കുകയും അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലില്‍ വെക്കുകയും ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only