Feb 16, 2023

മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി; പെരുവഴിയിലാവുന്നത് നൂറിലധികം തൊഴിലാളികൾ. അപ്പീൽ നൽകുമെന്ന് മാർക്കറ്റ് ഉടമ.


താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ചുങ്കത്ത് പ്രവർത്തിക്കുന്ന മത്സൃ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി നടപ്പിലായാൽ സ്ത്രീകളടക്കം നൂറിലധികം തൊഴിലാളികൾ വഴിയാധാരമാവും.

കോഴിക്കോട് സെട്രൽ മാർക്കറ്റിലെ ഒരു കൂട്ടം കച്ചവട ലോഭിയാണ് താമരശ്ശേരി, പെരുവയൽ, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മാർക്കറ്റുകൾ നിയമവിരുദ്ധമാണ് എന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

താമരശ്ശേരിയിൽ കച്ചവടം നടത്തുന്നതിനാവശ്യമായ പഞ്ചായത്ത് ലൈസൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ഉദ്യമ് റജിസ്ട്രേഷൻ, എന്നിവയും, കൃത്യമായ തൊഴിൽ നികുതിയും അടച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഉടമ ഷബീർ പറഞ്ഞു.

തരം മാറ്റാത്ത ഭൂമിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാണ് പ്രധാന പരാതി.

എന്നാൽ വാഹനങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കുന്ന ഭാഗം മാത്രമാണ് തരം മാറ്റാത്ത ഭൂമി, ഈ ഭൂമി നിയമപ്രകാരം തരം മാറ്റാനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയുമാണ്. തൻ്റെ കൈവശമുള്ള മുഴുവൻ രേഖകളും പരിശോധിക്കാതെയാണ് നിലവിലെ വിധി പ്രസ്താവിച്ചത്.

ഇതിനെതിരെ ആപ്പീൽ നൽകുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഷബീർ പറഞ്ഞു.

സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, താൽക്കാലിക തൊഴിലാളികൾ അടക്കം നൂറിൽ അധികം പേരാണ് ഇവിടെ തൊഴിൽ ചെയ്യുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only