Mar 23, 2023

രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം ഭീഷണിയില്‍


ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷാവിധി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തിനു ഭീഷണിയാവും.

ഇനി മേല്‍ക്കോടതികളുടെ നിലപാടുകളെ ആശ്രയിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വത്തിന്റെ ഭാവി.

ശിക്ഷ വിധിക്കുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷാ കാലാവധി പരിഗണിക്കാതെ അയോഗ്യത ഉണ്ടാവും.
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം തടവു വിധിച്ച കോടതി ഉത്തരവ് മേല്‍ക്കോടതികള്‍ അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമാകാനുള്ള വഴിയൊരുങ്ങും.
തല്‍ക്കാലികമായി വിധി സ്റ്റേ ചെയ്തതിനാല്‍ ഉടന്‍ രാഹുല്‍ ഗാന്ധി അയോഗ്യനാകില്ല. അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിധി പൂര്‍ണമായി സ്റ്റേ ചെയ്തില്ലെങ്കിലും അയോഗ്യത നിലവില്‍ വരും. അതിനാല്‍ മേല്‍ക്കോടതികളുടെ നിലപാട് കേസില്‍ നിര്‍ണായകമാകും.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ ശിക്ഷിച്ചതിനു പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധാരണ വേഗത്തില്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പിന്നീട് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടയുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only