Mar 10, 2023

സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു വിവാഹമുറപ്പിച്ചു, വരൻ വാക്ക് മാറി, നിരന്തരം പണം ആവശ്യപ്പെട്ടു, പെണ്‍കുട്ടി ജീവനൊടുക്കി


തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ തകർന്നത് സ്വപ്നങ്ങൾ, ഒടുക്കം ജീവനൊടുക്കി.

നെടുമങ്ങാട് വലിയമല സ്റ്റേഷൻ പരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്‍റെ മകളായ ആതിര (25) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്

2022 നവംബർ മാസം 13 ആം തിയതി പനയമുട്ടം സ്വാതി ഭവനിൽ സോനുവുമായി വിവാഹ നിശ്ചയം നടത്തുകയും 2023 ഏപ്രിൽ മാസം 30 ന് വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ആദ്യ രണ്ടു മാസം ആതിരയുമായി സോനു നല്ല ബന്ധത്തിലായിരുന്നു.

പിന്നീട്, തിരുവനന്തപുരം വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്‍റെ സ്വഭാവത്തിൽ മാറ്റം വന്നതായി ബന്ധുക്കൾ പറയുന്നു. മകൾ ആത്മഹത്യ ചെയ്യാനുള്ള കാരണം പുറത്തുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ടാണ് പിതാവും, ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയത്.

ആതിരയുടെ കൈയ്യിൽ നിന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിയിരുന്നു.


തിരുവനന്തപുരം എസ്. കെ. ആശുപത്രിയിൽ ആറു വർഷമായി ആതിര ജോലി നോക്കി വരികയായിരുന്നു. ആതിരയ്ക്ക് ജോലി ചെയ്ത് കിട്ടിയ ശമ്പളത്തിനു പുറമെ ഗൾഫിൽ ജോലി നോക്കുന്ന സഹോദരന്‍റെയും കൈയ്യിൽ നിന്നും സോനു പല പ്രാവശ്യം പണം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു.

വിവിധ ആവശ്യങ്ങൾ പറഞ്ഞ് നിരന്തരം പണം ആവശ്യപ്പെട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പറയുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only