മുക്കം:ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുനപരിശോധിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
കെ.പി.എസ്. ടി. എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി.
കെ.പി.എസ്. ടി. എ. സംസ്ഥാന നിർവാഹക സമിതിയംഗം പി.ജെ. ദേവസ്യ ധർണ്ണ സമരം 'ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം സുധീർകുമാർ , റവന്യു ജില്ല ജോ.സെക്രട്ടറി ഷെറീന ബി,. റവന്യു ജില്ലാ കൗൺസിൽ അംഗം ജെസിമോൾ കെ.വി., വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് , ഉപജില്ല സെക്രട്ടറി മുഹമ്മദ് അലി ഇ.കെ., ഉപജില്ല ട്രഷറർ ജോയ് ജോസഫ് , ഷാജു കെ.എസ്. എന്നിവർ പ്രസംഗിച്ചു.
Post a Comment